പള്ളുരുത്തി: ലോക വനിതാ ദിനത്തിൽ സ്ത്രീകൾക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പും സെമിനാറും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9 മുതൽ 12 വരെ ശ്രീ ധന്വന്തരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ 11 ഡോക്ടർമാർ പങ്കെടുക്കും. കാക്കത്തറ രാഘവൻ വൈദ്യരുടെ കേരള ആയുർവേദ വൈദ്യശാല മർമ്മ ചികിത്സാലയവും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും (എ.എം.എ.ഐ) സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പും സ്ത്രീകളിലെ മാനസിക സംഘർഷം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡോ. കെ.ആർ.അംബുജൻ, ഡോ.അരുൺ അംബു, ഡോ.എം.കെ.ദാമോദരൻ, ഡോ.ജി.കെ.മേനോൻ, ഡോ.ലക്ഷ്മി അരുൺ, ഡോ.ചിത്തിര അംബു എന്നിവർ പങ്കെടുത്തു.