കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ:സി.എ .ജി.റിപ്പോർട്ടിൽ കണ്ടെത്തിയ അതിഗുരുതരമായ ക്രമകേട് സി.ബി.ഐ.അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.അംഗങ്ങളായവർഗീസ് മാത്യം, പായിപ്ര കൃഷ്ണൻ, യു.ഡി.എഫ്. ചെയർമാൻ കെ.എം.സലിം ഡി.സി.സി.ജനറൽ സെക്രട്ടറി പി.പി.എൽദോസ് ഉല്ലാസ് തോമസ്, ,മുഹമ്മദ് പനക്കൽ, മേരി പീറ്റർ, ആലീസ് കെ. ഏലിയാസ്, പി.എം.ഏലിയാസ്, മുഹമ്മദ് റഫീക്ക്, കെ.വി.കമാൽ, റിയാസ് താമരപ്പിളളി, സിന്ധു ബെന്നി, ജെറിൻ ജേക്കബ്ബ്, പി.എം.അസീസ്, സാബു ജോൺ, കെ.കെ.ഉമ്മർ, കെ.ഒ.ജോർജ്, വി.ജി. ഏലിയാസ്, പി.പി.ജോളി, കെ.എം.പരീത്, ജോർജ് തെക്കുംപുറം തുടങ്ങിയവർ സംസാരിച്ചു.