കൊച്ചി : കോൺഗ്രസ്‌ (എസ് ) ജില്ലാ സമ്മേളനം മേയ് 28, 29 തീയതികളിൽ നടത്താൻ പാർട്ടി ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് രാംനാഥ് സാഹ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അംഗം ടി.വി. വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന
ജനറൽ സെക്രട്ടറിമാരായ മാത്യൂസ് കോലഞ്ചേരി, ഇ കെ മുരളീധരൻ മാസ്റ്റർ, സംസ്ഥാന നിർവാഹക സമിതി അംഗം പി. അജിത്കുമാർ, വി.വി. സന്തോഷ്‌ ലാൽ,ജില്ലാ ജനറൽ സെക്രട്ടറിമാരായ ജൂബി. എം വർഗീസ്, എം. ഷെരിഫ്, റ്റി.എസ്. ജോൺ, എസ്. വി. ദിനേശ്, പോൾ പേട്ട, വർഗീസ് മറ്റം, എൻ. ഐ പൗലോസ്, എം.എ. അഷറഫ്, സുരേഷ് പോയ്ക്കാടത്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആന്റണി സജി, ആന്റോ മേനാച്ചേരി, എം.ബി. നൗഷാദ്, പി.സി. പരമേശ്വരൻ, ജെയ്സൺ ജോസഫ്, നിഷിൽ. പി. സിദ്ധാർഥ്, സാവിത്രി സന്തോഷ്‌,എം.ബി. ആശ, ബിന്ദു പരമേശ്വരൻ, സുഭാഷ് കാഞ്ഞിരത്തിങ്കൽ, ബിജു തേരാട്ടിൽ, കെ.എ.നാസർ, ശശിധരൻ , എൻ. എസ്. ശ്യാംലാൽ, എം ജീവ്കുമാർ, ആന്റണി അക്കര, മനോജ്‌ നാൽപ്പാടൻ, ബൈജു കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.