മൂവാറ്റുപുഴ: താലൂക്ക് വികസനസമിതി യോഗം നടത്തി. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ മണിയന്തടത്ത് ജനവാസ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കുന്ന പാറമടയ്ക്ക് പ്രവർത്തനാനുമതി നൽകരുതെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എൽദോ ഏബ്രഹാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ ,പഞ്ചായത്ത് പ്രസിഡൻറുമാരായ റെബി ജോസ് എൻ.ജെ.ജോർജ് ,വാർഡ് മെമ്പർ റൂബി തോമസ്,തഹസീൽദാർ പി.എസ്.മധുസൂദനൻ ,പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി,എം.എൻ.മധു എന്നിവർ സംസാരിച്ചു.