വൈപ്പിൻ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ എടവനക്കാട് മൂന്ന് ദിവസം മതേതരസംഗമവും മൂന്നാം ദിവസം മത സൗഹാർദ റാലിയും നടക്കും. കുഴുപ്പിള്ളി വടക്കേക്കര ഗാന്ധി സ്‌ക്വയറിൽ നാളെ വൈകീട്ട് 6 ന് കെ .പി. സി .സി വൈസ് പ്രസിഡൻറ് കെ .പി ധനപാലൻ ഉത്ഘാടനം ചെയ്യും. അബ്ദുൽ റഹ്മാൻ രണ്ടത്താണി , അഡ്വ. വി ആർ അനൂപ് തുടങ്ങിയവർ പ്രസംഗിക്കും. ചൊവ്വാഴ്ച വൈകീട്ട് 6 ന് ജസ്റ്റിസ് കമാൽ പാഷ ഉത്ഘാടനം ചെയ്യും. ജ്യോതിരാധികവിജയകുമാർ പ്രഭാഷണം നടത്തും. ബുധനാഴ്ച വൈകീട്ട് 4 ന് എടവനക്കാട് അണിയലിൽ നിന്ന് പള്ളത്താംകുളങ്ങര വരെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി 5000 പേർ പങ്കെടുക്കുന്ന മത സൗഹാർദ റാലി നടത്തും. തുടർന്ന് ചലച്ചിത്ര നടൻ ആസിഫ് അലി, അഡ്വ. ഷെറി .ജെ. തോമസ് എന്നിവർ പ്രസംഗിക്കും. അഡ്വ. കെ എം അബ്ദുൽ റഷീദ് ചെയർമാനും ടി. എ ജോസഫ് കൺവീനറുമായുള്ള വൈപ്പിൻ മത സൗഹാർദ വേദിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.