പള്ളുരുത്തി: ഭവാനീശ്വര മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം ഇന്ന് നടക്കും.വൈകിട്ട് 6ന് സ്കൂൾ മൈതാനിയിൽ നടക്കുന്ന പരിപാടി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.ജോൺ ഫെർണാണ്ടസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് എ.കെ.സന്തോഷ് പുരസ്ക്കാക്കാര സമർപ്പണം നടത്തും.സ്കൂൾ മാനേജർ സി.പി.കിഷോർ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, എം.വി.ബെന്നി, ഡോ.അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ സംബന്ധിക്കും.വി.പി.ശ്രീലൻ, ബിജു ഈപ്പൻ, പി.കെ.ഭാസി, ആർ.എ.ലിയാന, പൂരക്കളിയിൽ എ ഗ്രേഡ് വാങ്ങിയ ഹയർ സെക്കൻട്രി വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.