ആലുവ: താലൂക്ക് വികസന സമിതി യോഗത്തിൽ നിന്നും ജനപ്രതിനിധികളെല്ലാം വിട്ടുനിന്നു. . 18 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അഞ്ച് ജില്ലാ പഞ്ചായത്തംഗങ്ങൾ, രണ്ട് എം.എൽ.എമാർ, രണ്ട് മുൻസിപ്പൽ അദ്ധ്യക്ഷന്മാർ, നാല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കേണ്ട യോഗത്തിൽ പേരിന് പോലും ജനപ്രതിനിധി ഉണ്ടാകാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. നെടുമ്പാശേരി പഞ്ചായത്തിലെ പറമ്പുശേരി - ആലുങ്ങകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം വേഗത്തിൽ നടപ്പാക്കണമെന്നും എം.എൻ. ഗോപി ആവശ്യപ്പെട്ടു

ആലുവായിൽ ഭുഗർഭ വൈദുതി കേബിൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയെടുത്ത കുഴികൾ മൂടാത്തതിനാൽ നഗരത്തിൽ ഗതാഗത കുരുക്കാണെന്നും ആക്ഷേപമുയർന്നു. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തമ്മിൽ തർക്കവും നടന്നു. ഭൂഗർഭ പൈപ്പ് നിരന്തരം പെട്ടുന്നതിനാൽ കുടിവെള്ള ക്ഷാമവും ഉണ്ടാകുന്നതായും ഇന്റർനെറ്റ് കണക്ഷൻ നിശ്ചലമാകുന്നതായും കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആരോപിച്ചു.

ഭുരേഖ തഹസീൽദാർ പി.എൻ. അനി സ്വാഗതം പറഞ്ഞ്. തഹസീൽദാർ കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സമദ് (ലീഗ്), മുരളി പുത്തൻവേലി (എൻ.സി.പി), ഇ.എം. സലിം (സി.പി.എം) തുടങ്ങിയവർ സംസാരിച്ചു.