മൂവാറ്റുപുഴ:മഞ്ഞള്ളൂർ ശ്രീ ധർമ്മ ശാസ്താ സുബ്രഹ്മണ്യ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്ര മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 5ന് നിർമ്മാല്യം, ഗണപതി ഹോമം, പ്രഭാത പൂജ, തിരുനടയിൽ പറവയ്പ്പ്,ഉച്ച പൂജ, 10.30ന് സർപ്പ പൂജ, ഉച്ചകഴിഞ്ഞ് 2ന് മകം തൊഴൽ, തുടർന്ന് മഹാ പ്രസാദ ഊട്ട്,വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ഭജന, അത്താഴ പൂജ,രാത്രി 9ന് ഗാനമേള.പതിവ് പൂജകൾക്ക് പൂറമെ,നാളെ വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8.30ന് നൃത്തനൃത്യങ്ങൾ.10ന് രാത്രി 9.30ന് ബാലെ എന്നിവ ഉണ്ടായിരിക്കും.