march
കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ മാർച്ച് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: മുഖ്യമന്ത്റിക്കും ഡി.ജി.പിക്കുമെതിരെയുള്ള അഴിമതിയാരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടിമ​റ്റം,പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ കുന്നത്തുനാട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തി.കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ മാർച്ച് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് സ്റ്റേഷൻ മാർച്ച് എ.ഐ സി.സി അംഗം അഡ്വ. ദിപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ജെ ജേക്കബ്,നിബു.കെ കുര്യാക്കോസ് സി. പി ജോയി, എം.ടി ജോയി,ബിനീഷ് പുല്ലാട്ടിൽ,കെ.കെ പ്രഭാകരൻ, അമ്മുക്കുട്ടി സുദർശനൻ, സി.കെ അയ്യപ്പൻ കുട്ടി,ജോളി ബേബി കെ എം പരീത് പിള്ള,കെ.വി എൽദോ, എ.പി കുഞ്ഞ് മുഹമ്മദ്, കെ.ജി മന്മഥൻ, അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ, ഷൈജ അനിൽ, കെ.എം സലീം,അനി ബെൻ കുന്നത്ത് ,എൻ.എൻ.രാജൻ,കെ.ജി. സാജു തുടങ്ങിയവർ സംസാരിച്ചു.