ഫോർട്ടുകൊച്ചി: വുമൺ എംപവർമെന്റ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം ഇന്ന് നടക്കും. വൈകിട്ട് 5ന് വാസ്ക്കോഡ ഗാമ സ്ക്വയറിൽ നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും. ജയപ്രിയ സുശീൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, അഡ്വ.ആന്റണി കുരീത്തറ, സലീന വി.ജി.നായർ, ഫാ.സിജു പാലിയത്തറ തുടങ്ങിയവർ സംബന്ധിക്കും.