മൂവാറ്റുപുഴ: മുവാറ്റുപുഴ മർച്ചന്റ്സ് യൂത്ത്‌വിംഗിന്റെ നേതൃത്വത്തിലുള്ള പറവകൾക്ക് ഒരു നിറകുടം പദ്ധതിക്ക് തുടക്കമായി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ കുടങ്ങളിൽ വെള്ളം നിറച്ചു സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് പി.വി.എം. ആരിഫ് അദ്ധ്യക്ഷത വഹിച്ചു. ജോബി അഗസ്റ്റിൻ,സജിൽ സലിം, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.