കോലഞ്ചേരി: വടയമ്പാടി എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള പാങ്കോട് ശ്രീ നാരായണ കുടുംബ ക്ഷേമ നിധി യൂണിറ്റിന്റെ 21 മത് വാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ പ്രസന്നകുമാർ അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, പി.എൻ മാധവൻ, എം.പ്രഭാകരൻ, യൂത്ത് മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഭിജിത് ഉണ്ണികൃഷ്ണൻ,പി.പി കുട്ടപ്പൻ,എം.കെ സുബിൻ, ആദർശ് ഷിബുപ്രഭ, കെ.എ ആദിൽ തുടങ്ങിയവർ സംസാരിച്ചു.