തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന അയ്യനാട് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുസ്‌ലിം യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് അയ്യനാട് സഹകരണ ബാങ്കിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാങ്ക് കവാടത്തിനു മുന്നിൽ നടത്തിയ ധർണ്ണ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.കെ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം മാഹിൻകുട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാല മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എം യൂസഫ്, ഹംസ മൂലയിൽ, കെ.കെ ഇബ്രാഹിം,എ.എ ഇബ്രാഹിംകുട്ടി, കെ.എം അബ്ദുൽ സലാം,നഗരസഭ കൗൺസിലർ ടി.എം അലി, യൂത്ത് ലീഗ് ഭാരവാഹികളായ യു.കെ റഫീഖ്, എം.കെ അൻസാർ, സി.എസ് സിയാദ്, മുഹമ്മദ് സാബു, കെ.എച്ച് സനൂബ്,കെ.എം ജിയാസ്, കെ.എസ് നിഷാദ്, താരിഖ് ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എൻ നിയാസ് സ്വാഗതവും, കെ.എം അബുബക്കർ നന്ദിയും പറഞ്ഞു.