വൈപ്പിൻ : തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഞാറക്കൽ , മുനമ്പം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുനമ്പത്തെക്കുള്ള മാർച്ചിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് വി എസ് സോളിരാജ്, എം വി പോൾ , കെ ആർ സുഭാഷ് , എം ജെ ടോമി, മുനമ്പം സന്തോഷ് എന്നിവർ സംസാരിച്ചു. ഞാറയ്ക്കൽ മാർച്ചിൽ കെ പി ധനപാലൻ , കെ ജി ഡോണോ, എൻ വേണുഗോപാൽ , എം ടി ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.