കൊച്ചി: മാതാപിതാക്കൾക്കും കുട്ടികൾക്കുമായി വാഴക്കാല ബ്രൈറ്റ് അക്കാഡമി, അയനിക എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. സെലിബ്രേറ്റ് എച്ച്3 ഹെൽത്ത്, ഹൈജീൻ, ഹാബിറ്റ് എന്ന ടാഗ് ലൈനോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ നോട്ടീസ് എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ പ്രകാശിപ്പിച്ചു. അശ്വതി കെ. രാജ്, ശരത് നേനുമൂല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പ്‌ങ്കെടുത്തു.