കൊച്ചി: സംസ്ഥാനത്തെ ഭക്ഷസുരക്ഷയെക്കുറിച്ച് വിലയിരുത്താനും ബോധവത്‌ക്കരണത്തിനുമായി ഫുഡ് സേഫ്‌ടി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ രണ്ടു ദിവസമായി സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെയർപേഴ്സൺ റീത്താ തിയോത്തിയുടെ നേതൃത്വത്തിലായിരുന്നു ക്ളാസുകളും ചർച്ചകളും.തിരുവനന്തപുരത്ത് ഫുഡ് സേഫ്‌ടി എൻഫോഴ്സ്മെന്റ് ഓഫീസർമാർക്കായി പ്രത്യേക ക്ളാസ് സംഘടിപ്പിച്ചു. 14 ജില്ലകളിലെ അസി. കമ്മിഷണർമാരും പങ്കെടുത്തു. മുഖ്യമന്ത്രിയുമായി കമ്മിഷണർ ചർച്ച നടത്തി. ഇന്നലെ കൊച്ചിയിൽ ഫുഡ് ബിസിനസ് ഓപ്പറേറ്ററുമായി ചർച്ച നടത്തി. യോഗങ്ങളിൽ ഫുഡ് സേഫ്‌ടി കമ്മിഷണർ എ,.ആർ. അജയകുമാർ, ഫുഡ് സേഫ്‌ടി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ സെഗുലേറ്ററി കംപ്‌ളൈയൻസ് ഡയറക്‌ടർ ഡോ. ആർ.കെ.മിത്തൽ, സതേൺ റീജണൽ ഡയറക്‌ടർ പി.മുത്തുമാരൻ എന്നിവർ പങ്കെടുത്തു.