പള്ളുരുത്തി: പെരുമ്പടപ്പിലെ വാടക വീട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് തൃക്കരിപ്പൂർ ബസുകുളത്തിൽ വീട്ടിൽ സാലിയാണ് (60) മരിച്ചത്.കൂടെയുള്ള സ്ത്രീക്ക് മാനസിക പ്രശ്നമുള്ളതായി അധികൃതർ പറഞ്ഞു.അയൽ വീട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.