pa
പാഴൂർ പെരുംതൃക്കോവിൽ ശ്രീമഹാദേവക്ഷത്രം ഐതിഹ്യം ചരിത്രം എന്ന കൃതി നഗരസഭ കൗൺസിലർ ബെന്നി . വി.വർഗീസ് പ്രകാശനം ചെയ്യുന്നു

പിറവം: പ്രസിദ്ധമായ പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തെ സംബന്ധിച്ച, 'പാഴൂർ പെരുംതൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം ഐതിഹ്യം ചരിത്രം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ദമ്പതിമാരായ പ്രൊഫ: കെ ശശികുമാറും, പ്രൊ: ലൈല ശശികുമാറും ആണ് രചയിതാക്കൾ. പെരുംതൃക്കോവിലുമായി അഭേദ്യ ബന്ധമുള്ള പാഴൂർ പടിപ്പുരയിലെ അംഗമാണ് ലൈല ശശികുമാർ. ഉത്സവത്തിന്റെ സമാപനദിവസം, ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ, നഗരസഭ കൗൺസിലർ ബെന്നി വി വർഗീസ് ക്ഷേത്ര ഭരണസമിതി ചെയർമാൻ അഡ്വ: സി ബി ശ്രീകുമാറിന് ആദ്യപ്രതി നൽകി പുസ്തകം പ്രകാശനം ചെയ്തു. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളേജ് മലയാളം വിഭാഗം മേധാവിയാണ് പ്രൊഫ: കെ ശശികുമാർ. , ഇതേ കോളേജിലെ സംഗീത വിഭാഗം മേധാവിയാണ് പ്രൊ: ലൈല ശശികുമാർ.