കോലഞ്ചേരി: അറുപത്തിയൊന്നാമത് ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരം നേടിയ സുനിൽ തിരുവാണിയൂരിന് ജന്മ നാട്ടിൽ പൗര സ്വീകരണം നൽകി. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ്, ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റെജി ഇല്ലിക്കപറമ്പിൽ,ഐ.വി ഷാജി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ദില്ലിയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത്