a
സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര ∙ പൊലീസിനെതിരെയുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, സേവ്യർ തായങ്കേരി,പി.കെ.അബ്ദുൽ റഹ്മാൻ, എം.ബി.മുരളീധരൻ, വാഹിദ ഷെരീഫ്, മണ്ഡലം പ്രസിഡന്റുമാരായ ഷാജി വാഴക്കാല, പയസ് ജോസഫ്, മുൻ നഗരസഭാദ്ധ്യക്ഷ എം.ടി.ഓമന,വി.ഡി സുരേഷ്, സി.സി.വിജു, വി.എൻ.പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.