കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാറിൽ അഞ്ചുകോടി നാലുലക്ഷത്തി ഇരുപത്താറായിരം രൂപയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം തേടി. ജനറൽ വിഭാഗത്തിൽ 3.10 കോടിയും പട്ടിക വർഗ വിഭാഗത്തിന് 5.5 ലക്ഷവും പട്ടിക ജാതി വിഭാഗത്തിന് 1.88 കോടിയുമുൾപ്പെടെയാണ് വാർഷിക പദ്ധതി. യോഗം വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സി.കെ. അയ്യപ്പൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.എൻ. രാജൻ, ലത സോമൻ, ബീന കുരിയാക്കോസ്, എന്നിവർ പ്രസംഗിച്ചു.