pension
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊച്ചി പൂർവമേഖല ജില്ലാ വാർഷിക സമ്മേളനം എസ്.ആർ.വി സ്‌കൂളിൽ ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ ഉദഘാടനം ചെയുന്നു. കെ. ബി. ഭുവനൻ, പി.എൻ ഹരിഹരൻനായർ, സി. കെ ചന്ദ്രബോസ്, ബി.വി. അഗസ്റ്റിൻ, അമ്മിണി ദാമോദരൻ, ജി. സരോജ, ഡോ. എ.കെ ബോസ് എന്നിവർ സമീപം

കൊച്ചി:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പൂർവമേഖല ജില്ലാ വാർഷിക സമ്മേളനം എസ്.ആർ.വി സ്‌കൂളിൽ ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ ഉദഘാടനം ചെയ്തു. സി.കെ. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. പി എസ് ഹരിഹരൻ നായർ, അമ്മിണി ദാമോധരൻ, ബി.വി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

കൊച്ചി ഈസ്റ്റ് ബ്ലോക്ക് ഭാരവാഹികളായി ടി.എം. കോയ കുട്ടി പ്രസിഡന്റ് ), കെ.ബി ഭുവനൻ (സെക്രട്ടറി),ജി . സരോജം (ട്രഷറർ) എന്നിവരെയും കൊച്ചി നോർത്ത് ബ്ലോക്ക് ഭാരവാഹികളായി എസ് മാധവൻനായർ(പ്രസിഡന്റ് ),, പി.കെ. വേണു(സെക്രട്ടറി ),,എ. കെ. നവാസ്( ട്രഷറർ ), എന്നിവരെയും തിരഞ്ഞെടുത്തു