1
തൃക്കാക്കര നഗരയിൽ ലക്ഷം വീട് പുനർ നിർമാണ പദ്ധതി ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: തൃക്കാക്കര നഗരയിൽ ലക്ഷം വീട് പുനർ നിർമാണ പദ്ധതിക്ക് തുടക്കമായി.നിലംപതിഞ്ഞി മുകളിൽ നടന്ന ചടങ്ങിൽ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൻസിലർ കെ.കെ നീനു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി പി.എസ് ഷിബു,എൻജിനീയർ രാജേന്ദ്രൻ, കൗസിലർമാരായ പി.എം യൂസഫ്, റംസി ജലീൽ തുടങ്ങിയവർ പകെടുത്തു. പി.എം.എ.വൈ പദ്ധതിപ്രകാരം 4 ലക്ഷം രൂപ നഗരസഭാ ഫണ്ടും ബാക്കി നിർമാണ ചിലവുകൾ സി.എസ്.ആർ ഫണ്ടും ഉൾപ്പെടുത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലക്ഷം വീടിന്റെ ദുരവസ്ഥ മനസിലാക്കിയാണ് അതിന്റെ പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിച്ച് ഒരു "മോഡൽ വില്ല പ്രോജക്ട് " എന്ന നിലയ്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഉഷ പ്രവീൺ പറഞ്ഞു. വികസനത്തിനായി 40 ലക്ഷം രൂപ നഗരസഭ ഫണ്ടും മാറ്റി വെയ്ക്കുന്നുണ്ട്