കൊച്ചി: ഡൽഹി സംഭവങ്ങൾ സംപ്രേഷണം ചെയ്തതിന് ടി.വി ചാനലുകളെ കേബിൾ ടെലിവിഷൻ നെറ്റ്‌‌വർക്ക് ചട്ടങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ മുതിർന്ന കേന്ദ്ര സർക്കാർ നടപടിയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന സമിതി പ്രതിഷേധിച്ചു. ജനവികാരം ഭയന്ന് നിയന്ത്രണം പിൻവലിച്ചത് സ്വാഗതാർഹമാണ്, ഇത്തരത്തിലുള്ള നടപടികൾ ജനാധിപത്യരാജ്യത്തിന് ചേർന്നതല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.