അങ്കമാലി: ചെറുകര ആനാട്ട് തോട്ടിലേയ്ക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വേങ്ങൂർ കാത്തലിക് മൂവ്‌മെന്റ് വിളിച്ചുചേർത്ത യോഗം ആവശ്യപ്പെട്ടു. വേങ്ങൂർ, കുറ്റിലക്കര നിവാസികളുടെ കുടിവെള്ള സ്രോതസായിരുന്നു ഈ തോട്. എന്നാൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകിയെത്തി തോടാകെ
മലിനമായി. വേങ്ങൂർ പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോബി മുളവരിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജിബി അരീക്കൽ വിഷയാവതരണം നടത്തി. നഗരസഭ കൗൺസിലർമാരായ ലേഖ മധു, ബിനി ബി.നായർ, കാലടി പഞ്ചായത്തംഗം മെർളി ആന്റണി, സ്റ്റാർളി, ഫാ. ജോസ് ചതേലി, സിസ്റ്റർ ജോസ്മി, ജോർജ്
തെറ്റയിൽ, ജോസ് പടയാട്ടിൽ, ബെന്നി പോൾഷിജു, ജോയ് മഴുവഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.