തിരുവാണിയൂർ: ആ​റ്റിനിക്കര ഗവ.എൽ.പി സ്കൂൾ വാർഷികവും രക്ഷകർതൃ സമ്മേളനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിൻസ് അദ്ധ്യക്ഷയായി.സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ ഐ വി ഷാജി, റെജി ഇല്ലിക്കപറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം അനിബെൻ കുന്നത്ത്, അബ്ദുൾസലാം, ടി.രമാഭായ്, എൻ.ടി സുരേഷ്, പ്രിൻസ് സി.മാത്യു, പ്രൊഫ. പി.ആർ രാഘവൻ, ഇ.എ വിജയൻ, കെ.കെ സരസമ്മ, ശ്രീദേവി വിജയൻ എന്നിവർ സംസാരിച്ചു.