കോലഞ്ചേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സമ്മേളനം ഇന്നും നാളെയുമായി കോലഞ്ചേരിയിൽ നടക്കും.രാവിലെ 9 ന് വടയമ്പാടിയിൽ നിന്നും വിളംബരജാഥ നടക്കും. വൈകിട്ട് നാലിന് വ്യാപാരഭവനിൽ ചേരുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽസെക്രട്ടറി അഡ്വ. എം.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകിട്ട് രണ്ടിന് ബ്ലോക്ക് കവലയിൽ നിന്നും വ്യാപരിറാലി ആരംഭിക്കും. തുടർന്ന് കോലഞ്ചേരി ആശിർവാദ് ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രമുഖരെ വി.പി സജീന്ദ്രൻ എം.എൽ.എ ആദരിക്കും. പ്രതിഭകളെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സേതുമാധവൻ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ കട അവധിയായിരുക്കും.