അങ്കമാലി: തെളിനീർ അങ്കമാലിയുടെ ആഭിമുഖ്യത്തിൽ എൽ.എഫ് ആശുപത്രിയുടെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽക്യാമ്പും അവബോധ സെമിനാറും നടത്തും. പഴയമാർക്കറ്റിനു സമീപം ചിറക്കൽ അവന്യൂവിൽ 10 ,15 തീയതികളിലാണ് പരിപാടി. 10ന് വൈകിട്ട് 5 ന് എൻ കെ പ്രേമചന്ദ്രൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും .മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിക്കും. എൽ.എഫ് ആശുപത്രി ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ കളപ്പുരക്കൽ, പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സലി, പി.ജെ. ജോയി, തെളിനീർ ഭാരവാഹികളായ ജോർജ് സ്റ്റീഫൻ, ചാൾസ്.ജെ.തയ്യിൽ എന്നിവർ പങ്കെടുത്തു.