rajmohan
എസ്. രാജ്‌മോഹൻ നായർ

കൊച്ചി: 2022 - 2023 വർഷത്തേക്കുള്ള റോട്ടറി 3201 ഗവർണറായി എസ്. രാജ്‌മോഹൻ നായരെ തിരഞ്ഞെടുത്തു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ ജില്ലകളിൽ ഉൾപ്പെട്ട 150 ക്ലബുകൾ ഉൾപ്പെട്ടതാണ് റോട്ടറി ഡിസ്ട്രിക്ട് 3201.

റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ കമാൽ സാംഗ്‌വിയുടെ സാന്നിദ്ധ്യത്തിൽ റോട്ടറി ഗവർണർ ആർ. മാധവ് ചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എൽ.ഐ.സിയിൽ സീനിയർ ബിസിനസ് അസോസിയേറ്റാണ് രാജ്‌മോഹൻ നായർ. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) മുൻ പ്രസിഡന്റും നിലവിൽ പ്രോഗ്രാം കമ്മിറ്റി അദ്ധ്യക്ഷനുമാണ്. കൊട്ടാരക്കര സ്വദേശിയാണ്. ഭാര്യ : മീരാ നായർ. മക്കൾ: അരുൺ മോഹൻ, ഡോ. ഗൗരി ആർ നായർ.