കൊച്ചി വനിതാദിനാചരണത്തിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിദ്യാർത്ഥിനികൾക്ക് ലഹരിമുക്ത പരിശീലന പടിപാടിയായ 'വഴികാട്ടി ' സംഘടിപ്പിച്ചു.
വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ കീഴിലെ ഏക്‌സാറ്റ് പരിശീലന കേന്ദ്രത്തിലെ മുഖ്യപരിശീലകനായ ഡോ.അജേഷ് കെ. നേതൃത്വം നൽകി. രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ, പ്രൊഫസർമായ ഡോ.സി.ഡി. സൂര്യകല, ഡോ. ഡെയ്‌സി സി. കാപ്പൻ എന്നിവർ പ്രസംഗിച്ചു.