nissar
ലഹരി വിരുദ്ധ കൂട്ടായ്മയും പുസ്തക സമാഹരണ കാമ്പയിൻ ഉദ്ഘാടനവും കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം നിർവഹിക്കുന്നു

കിഴക്കമ്പലം: പെരിങ്ങാല പോത്തനാം പറമ്പ് ഐശ്വര്യ ഗ്രാമീണ വായനശാലയുടെ ലഹരി വിരുദ്ധ കൂട്ടായ്മയും പുസ്തക സമാഹരണ കാമ്പയിൻ ഉദ്ഘാടനവും കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം നിർവഹിച്ചു. വായന ശാല പ്രസിഡന്റ് വി.എ വിനോദ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.പി മനു, വിമുക്തി മിഷൻ ഫാക്കൽറ്റി വി.പി ജോബ്, കെ.പി ഷമീർ,ടി.പി ഷാജഹാൻ, എം.കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.