കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമതി തിരുവാണിയൂർ യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫൺ മാരത്തോൺ സംഘടിപ്പിച്ചു.ആഘോഷസമതി കൺവീനർ റോയ് സി.കുര്യാക്കോസും യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പി.വർഗീസും ചേർന്ന് വണ്ടിപ്പേട്ടയിൽ നിന്ന് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. 350 ഓളം പേർ പങ്കെടുത്തു. കോക്കപ്പിള്ളി ഒരുമ ചാരിറ്റബിൾ ട്രസ്റ്റാണ് മത്സരം നിയന്ത്റിച്ചത്.