കൊച്ചി: കമ്പനി ഓഡിറ്റിംഗിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമമായ കാറോ 2020-നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ (ഐ.സി.ഐ.എ) എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി.

ജസ്റ്റീസ് ഡോ.വിനീത് കോത്താരി സെമിനാർ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ. രമേശ്, സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രാഹം കള്ളിവയലിൽ, റിജണൽ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ്, സൈബർ ക്രൈം ഇൻവിസ്റ്റിഗേറ്റർ ധന്യാ മേനോൻ, വി. രാംനാഥ്, സെക്രട്ടറി കെ.വി. ജോസ് എന്നിവർ പ്രസംഗിച്ചു.കമ്പനി ഓഡിറ്റിംഗിൽ കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമമായ കാറോ 2020 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ (ഐ.സി.ഐ.എ) എറണാകുളം ശാഖ സംഘടിപ്പിച്ച സെമിനാർ മദ്രാസ് ജസ്റ്റിസ് ഡോ.വിനീത് കോത്താരി ഉദ്ഘാടനം ചെയ്യുന്നു.