തൃപ്പൂണിത്തുറ: തെക്കൻ പറവൂർ പി.എം.യു.പി സ്കൂളിൽ നിന്നും മൂപ്പത്തിമൂന്നു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകൻ കെ.ടി ജയദേവൻ, അദ്ധ്യാപിക എം.വി ശോഭനയ്ക്കും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. ഇതോടനുുബന്ധിച്ചു നടന്ന സമ്മേളനം എം.സ്വരാജ് എം.എൽ എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.വി സജീവൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ്, എ.ഇ.ഒ പ്രസാദ്തമ്പി, ബ്ലോക്ക് അംഗം ജയൻ കുന്നേൽ, എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം പി.കെ മുരളീധരൻ, ശാഖാ സെക്രട്ടറി ശേഷാദ്രിനാഥൻ കെ.കെ വിജയൻ.ടി.എസ് പ്രഭാവതി, സി.കെ സജീവൻ, കെ.എ ദീപു, കെ. ഡി രാജീവ്,സജിത സുനിൽ, എസ്.എ ഗോപി തുടങ്ങിയവർ സംസാരിച്ചു.