kmavani
കെ.എം.എ വനിതാ നേതൃത്വ ഉച്ചകോടി ഡോ.കെ.എൻ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു. എസ്. രാജ് മോഹൻ നായർ, എൽ. നിർമല, ജിബു പോൾ, മുത്തുമണി, ബിബു പുന്നൂരാൻ എന്നിവർ സമീപം

കൊച്ചി: വനിതാ കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വനിതാ നേതൃത്വ ഉച്ചകോടി റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ. ഉദ്ഘാടനം ചെയ്തു. നടി മുത്തുമണി മുഖ്യാതിഥിയായി. കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. വിമെൻ മാനേജേഴ്‌സ് ഫോറം ചെയർപേഴ്‌സൺ എൽ. നിർമല സ്വാഗതവും കെ.എം.എ സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.

കാത്തലിക് സിറിയൻ ബാങ്ക് സി.ഐ.എസ്.ഒ ബബിത ബി.പി, യോഗ ശ്രുതി മേധാവി സുദക്ഷിണ തമ്പി, മെന്റർ ഗുരു ഡയറക്ടർ എസ്.ആർ. നായർ, നിഷ ജോസ് കെ. മാണി തുടങ്ങിയവർ പങ്കെടുത്തു.