പറവൂർ : പറവൂർ താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിരോധ ശൃംഖല വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് കോ ഓർഡിനേഷൻ ചെയർമാൻ ഷാജഹാൻ ഹാജി ഭരണഘടനയുടെ ആമുഖം വായിച്ചു, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, എം.എൻ. പിയേഴ്സൺ, എസ്.എം. സൈനുദ്ദീൻ, എം.ജെ. രാജു, വി.കെ. അജിത്ഘോഷ്, സുധീർകുമാർ, റൈഹാനത്ത്, ജ്യോതിവാസ് പറവൂർ, വി.എം. സുലൈമാൻ മൗലവി, പി.ആർ. സൈജൻ, ടി.കെ. ഇസ്മായിൽ, പി.കെ. ശശി തുടങ്ങിയവർ സംസാരിച്ചു. സമിതി ജനറൽ കൺവീനർ കെ.ബി. കാസിം സ്വാഗതവും കൺവീനർ വി.സി. പത്രോസ് നന്ദിയും പറഞ്ഞു. വൈകിട്ട് വെടിമറ കവലയിൽ നിന്നാരംഭിച്ച റാലിയിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു.