കൂത്താട്ടുകുളം: ഇടയാർ ജവഹർ യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. റിട്ട.അദ്ധ്യാപികയും, മുൻ ഗ്രാമ പഞ്ചായത്തംഗവുമായ എം.എസ്.അന്നമ്മ ടീച്ചറെ വിദ്യാർത്ഥിനികൾ പൊന്നാടയണിയിച്ച് ആദരിച്ചു. സ്ത്രീശക്തി ഉണരണമെന്നും, അതിന് വിദ്യാർത്ഥിനികൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് അന്നമ്മ പറഞ്ഞു. യോഗനടപടികൾ പൂർണമായും പെൺകുട്ടികളാണ് നിയന്ത്രിച്ചത്
അനഘ അഭിലാഷ്, നിവ്യ ഫെബീഷ്, ആൻ മരിയ ജോസഫ്, അൻസു അഭിലാഷ്, ഐശ്വര്യ മോഹനൻ എന്നിവർ പ്രസംഗിച്ചു.