kklm
കെ.എസ്.ടി.എ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: വനിതാദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൂത്താട്ടുകുളം സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ബി.ആർ.സി ഹാളിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. സമ്മേളനം കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ വിജയശിവൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ബിജു ജോസഫ് ബിപിസി ബിബിൻ ബേബി കെ.എസ്.ടി.എ ജില്ലാ എക്സികൂട്ടിവ് എ.വി. മനോജ് ,ഷൈല സേവ്യർ ,സിജി ഇ.കെ തുടങ്ങിയവർ സംസാരിച്ചു.