മൂവാറ്റുപുഴ: ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാനുള്ള ഭൂമിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനായി കിഫ്ബിയിൽ നിന്നും 23.75 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മാറാടി, വെള്ളൂർകുന്നം വില്ലേജുകളിലായി 29.5 സെന്റ് സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്.