ആലുവ: എം.ജി സർവ്വകലാശാല ബി.എ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുപ്പത്തടം എം.കെ.കെ നഗറിൽ സരയു വീട്ടിൽ കെ.പി. അമൃതയെ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. എറണാകുളം ലോ കോളേജിൽ നിന്നുമാണ് പഞ്ചവത്സര ബി.എ എൻ.എൽ.ബിക്ക് അമൃത റാങ്ക് നേടിയത്. പാർത്ഥകുമാറിന്റെയും അനിതകുമാരിയുടെയും മകളാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ്, എ.സി. സുധദേവി, ടി.ജെ. ടൈറ്റസ്, കടുങ്ങല്ലൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ഗിരിജാ ലനീന്ദ്രൻ, മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ പത്മജ എസ് മേനോൻ, മഹിള മോർച്ച ജില്ലാ കമ്മറ്റി അംഗം ഗീത രാജു എന്നിവരും അമ്യതയെ അനുമോദിച്ചു.