police-station
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ചുമതല വഹിക്കുന്ന സബ്ബ് ഇൻസ്‌പെക്ടർ പി.എം. ജെർട്ടിന ഫ്രാൻസിസ്

ആലുവ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലയിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിലും വനിതാ പൊലീസിന്റെ ഭരണം. റൂറൽ ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ ആലുവ ഈസ്റ്റ്, പെരുമ്പാവൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, അങ്കമാലി എന്നിവിടങ്ങളിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി വനിതകൾവിലസിയത്.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പെക്ടർ പി.എം. ജെർട്ടിന ഫ്രാൻസിസ്, പെരുമ്പാവൂരിൽ സബ്ബ് ഇൻസ്‌പെ്ക്ടർ എ.എസ്. ഉഷ, മൂവാറ്റുപുഴയിൽ സബ്ബ് ഇൻസ്‌പെക്ടർ വിൻസി ഏലിയാസ്, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽഇൻസ്‌പെക്ടർ പി.എസ്. വിൻസി, അങ്കമാലിയിൽ സബ്ബ് ഇൻസ്‌പെക്ടർ സൈനബ എന്നിവരായിരുന്നു എസ്.എച്ച്.ഒമാർ. . പല സ്റ്റേഷനുകളിലും ജനങ്ങളുമായി കൂടുതൽ ഇടപെടേണ്ടതായിട്ടുള്ള റിസപ്ക്ഷൻ ഡ്യൂട്ടി, പി.ആർ.ഒ, ജി.ഡി ചാർജ്ജ്, സ്റ്റേഷൻ പാറാവ്, പെറ്റീഷൻ എൻക്വയറി, ട്രാഫിക്, എന്നീ ഡ്യൂട്ടികൾ നോക്കിയിരുന്നത് വനിതാ ഉദ്യോഗസ്ഥരായിരുന്നു. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽഡ്യൂട്ടിഓഫീസറായി ഉണ്ടായിരുന്നതും വനിതാ ഉദ്യോഗസ്ഥയായിരുന്നു.