sndp-vanitha-sagam-paravu
പറവൂർ യൂണിയൻ വനിതാസംഘത്തിന്റെ ലോക വനിതാദിന ആഘോഷം എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാസംഘം അമ്മ എന്ന നന്മമരം എന്ന് സന്ദേശം നൽകി ലോക വനിതാദിനം ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു. വനിതാസംഘം പറവൂർ യൂണിയൻ പ്രസിഡന്റ് ഓമന ശിവൻ, സെക്രട്ടറി ബിന്ദു ബോസ്, സുനില തുടങ്ങിയവർ സംസാരിച്ചു.