cheerakkada
ആലുവ ചീരക്കട ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ മകം തൊഴാൻ എന്നിയ ഭക്തജനങ്ങൾ

ആലുവ: ആലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ മകം തൊഴാൻ ആയിരങ്ങളെത്തി. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി തോട്ടിൽമന രവി നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ആലുവ മേഖലയിൽ മകം തൊഴൽ മഹോത്സവം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പ്രസാദഊട്ട്, ഭജന, ചികിത്സാസഹായവിതരണം എന്നിവയും നടന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് നായിക്ക്, സെക്രട്ടറി എ. അനിൽകുമാർ, കെ.എൻ. നാരായണൻകുട്ടി, പി. പ്രതീഷ് എന്നിവർ നേതൃത്വം നൽകി.

കിഴക്കെ കടുങ്ങല്ലൂർ എലപ്പിള്ളിമന തേക്കുംകാവ് ഭഗവതി ക്ഷേത്രത്തിലും മകം തൊഴൽ നടന്നു. നിരവധി ഭക്തർ പങ്കെടുത്തു.