പള്ളുരുത്തി: ഭവാനീശ്വര മഹാക്ഷേത്രത്തിൽ നാളെ ആറാട്ട് മഹോത്സവം.രാവിലെ 10.30 ന് ആനയൂട്ട്. 12 ന് ആറാട്ട് സദ്യ. വൈകിട്ട് 3ന് പകൽപ്പൂരം. പല്ലാവൂർ ശ്രീധരൻമാരാരും സംഘത്തിന്റെ മേജർസെറ്റ് പഞ്ചവാദ്യവും പള്ളുരുത്തി ജൗഷൽ ബാബുവും സംഘത്തിന്റെയും ചെണ്ടമേളവും പാലക്കാട് പുല്ലശ്ശന ബാലസുബ്രഹ്മണ്യത്തിന്റെ സ്പെഷ്യൽ നാദസ്വരവും പൂരത്തിന് കൊഴുപ്പേകും. 6 ന് ഭക്തിഗാനമേള.8 ന് വയലിൻ കച്ചേരി. 9 ന് ശ്രീ ഭവാനീശ്വരന് പുഷ്പാഭിഷേകം. 9.45 ന് സിനിമാതാരം കലാഭവൻ നവാസും സംഘവും അവതരിപ്പിക്കുന്ന മെഗാ ഈവന്റ്. പുലർച്ചെ 1 ന് ആറാട്ടിനു പുറപ്പാട്. 4.30 ന് ആറാട്ട് എതിരേൽപ്പ് പറ.തുടർന്ന് കൊടിയിറക്കൽ. ഇന്ന് രാവിലെ 11ന് ഉത്സവബലി. 11.30 ന് അന്നദാനം.3 ന് പകൽപ്പൂരം.6 ന് ഭക്തിഗാനതരംഗിണി. 9 ന് ഗായിക സിത്താരയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.പുലർച്ചെ 1 ന് പള്ളിവേട്ടക്ക് പുറപ്പാട്. 11 ഗജവീരൻമാർ പൂരത്തിന് അണിനിരക്കും.ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി എൻ.വി.സുധാകരൻ, മേൽശാന്തി പി.കെ.മധു എന്നിവർ കാർമ്മികത്വം വഹിക്കും. ഭാരവാഹികളായ എ.കെ.സന്തോഷ്, കെ.ആർ.മോഹനൻ, സി.പി.കിഷോർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.