ആലുവ: കേരളത്തിലെ നവോത്ഥാനത്തിന് വഴിയൊരുക്കിയ ചാവറ കുര്യാക്കോസിൻെറ സംഭാവനകൾ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് ബിഷപ്പ് മാർ തോമസ് ചക്യത്ത് പറഞ്ഞു. ആലുവ ജീവസ് കേന്ദ്രത്തിൽ നടന്ന പ്രതിമാസ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ജീവസ് കേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസ് ക്ലീറ്റസ് പ്ലാക്കൽ അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് ജോൺപോൾ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോസ് തൈപ്പറമ്പിൽ, കോ ഓർഡിനേറ്റർമാരായ ജോസി പി.ആൻഡ്രൂസ്, ബാബു കെ. വർഗീസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസച്ചൻ കേരളത്തിന്റെ നവോത്ഥാനനായകൻ എന്ന വിഷയത്തിൽ നടന്ന പ്രബന്ധ മത്സരത്തിൽ വിജയിച്ച ചങ്ങനാശേരി എസ്.ബി. കോളജിലെ റിട്ട. പ്രൊഫ. ആന്റണി ജോസഫ് കാഞ്ഞൂപ്പറമ്പിൽ, പാലയൂർ സെന്റ് ആന്റണീസ് സി.എം.സി. കോൺവെന്റിലെ സിസ്റ്റർ ഫീഡസ്, മാദ്ധ്യമ പ്രവർത്തകൻ സിജോ പൈനാടത്ത് എന്നിവർക്ക് പുരസ്‌കാര വിതരണവും നടന്നു.