നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ നാലിന് ബഹ്റിനിൽ നിന്നും വന്ന യാത്രക്കാരൻ കൽപ്പള്ളി ഫൽസു റഹ്മാനിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.