കോലഞ്ചേരി: കോലഞ്ചേരി വൈ.എം.സി.എ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരം നടത്തി. പ്രസിഡന്റ് ഡോ.ശശി എളൂർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയി. സി ജോർജ്, മുൻ പ്രസിഡന്റ് ടി.സി മാണി,സെക്രട്ടറി പ്രൊഫ. ജോർജ് കെ.ഐസക്ക്, സബ് റീജിയണൽ വൈസ് ചെയർമാൻ സി.കെ ബാബു, സാറാമ്മ പൈലിപ്പിള്ള, സി.പി മാത്യു, നെച്ചിതമ്പി, സി.പി. മോനി, എം.ടി. ജോയി എന്നിവർ പ്രസംഗിച്ചു.