പറവൂർ : കോട്ടുവള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറോട് ആവശ്യപ്പെട്ടു. പി .ഡബ്ളിയു.ഡി, എൻ.എച്ച് റോഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഏലൂർ പാതാളം ഭാഗത്ത് പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനെതിരെ പൊല്യൂഷൻ കൺേട്രോൾ ബോർഡിന്റെ അടിയന്തരശ്രദ്ധ ഉണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു. പറവൂർ ടൗണിന്റെ പ്രധാന കവലകളിൽ സിഗ്നലുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി 16 ന് മുമ്പ് ചേരുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിെന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഹോട്ടലുകളിലും മറ്റും പരിരോധന നടത്താൻ ഫുഡ് സേഫ്റ്റി ഓഫീസറെ ചുമതലപ്പെടുത്തി. യോഗത്തിൽ നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിധികൾ, സമിതിഅംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.