കൊച്ചി: യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി അഡ്വ. ടിറ്റോ ആന്റണിയെ തിരഞ്ഞെടുത്തു. 12,665 വോട്ടുകൾ നേടിയാണ് ടിറ്റോ ആന്റണി ജില്ലാ പ്രസിഡന്റായത്. ടിറ്റോയ്‌ക്കെതിരെ മത്സരിച്ച് 3131 വോട്ടുകൾ നേടിയ പി.എ അഷ്‌കർ, 1753 വോട്ടുകൾ നേടിയ കെ.കെ. അരുൺകുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരാകും. ജനറൽ സെക്രട്ടറിമാർ: റിബിൻ ദേവസി, സനൽ അവറാച്ചൻ, അബ്ദുൾ റഷീദ്, ഹാരിസ് ആലുവ, രമേശ്കുമാർ, കെ.പി. ശ്യാം. സെക്രട്ടറിമാർ: ഷാൻ മുഹമ്മദ്, മുഹമ്മദ് റിയാസ്, സിറാജുദ്ദീൻ, ശ്യാം വി.എസ്, കൃഷ്ണ രാജേന്ദ്രൻ.
ടിറ്റോ ആന്റണി നേരത്തെ കെ എസ് യു ജില്ലാ പ്രസിഡന്റായിരുന്നു. വിദ്യാർത്ഥി പ്രശ്‌നങ്ങളുയർത്തി നിരവധി സമരങ്ങൾക്ക് ടിറ്റോ നേതൃത്വം നൽകിയിട്ടുണ്ട്. വൈപ്പിൻ സ്വദേശിയാണ്.