photo
ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം ഒച്ചന്തുരുത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : കൊച്ചി, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലുകൾ സംയുക്തമായി സംഘടിപ്പിച്ച ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ആർ രഘു അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം എൽ എ , പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. പി.കെ. രവീന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, കൊച്ചി താലൂക്ക് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ് , കെ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

മുൻകാല സാരഥികൾ, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകർ എന്നിവരെ ആദരിക്കൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. സൂരജ്, ടി.ആർ. വിനോയ്‌കുമാർ എന്നിവർ പ്രസംഗിച്ചു. വനിതകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്ത അക്ഷരഘോഷയാത്ര നടത്തി. സമാപന സമ്മേളനം മുൻ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏഴാച്ചേരി രാമചന്ദ്രൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ , സിപ്പി പള്ളിപ്പുറം, ഡോ. അജി സി പണിക്കർ, ഒ.കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.